ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസിന് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി സ്വപ്ന സുരേഷ്. രഹസ്യമൊഴി ഇഡിക്ക് കൈമാറുന്നതിനെ കസ്റ്റംസ് എതിര്‍ത്ത സാഹചര്യത്തിലാണ് നീക്കം. രഹസ്യ മൊഴി ലഭിക്കാത്തത് ഇഡി അന്വേഷണത്തില്‍ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്വപ്ന രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. രഹസ്യ മൊഴി നല്‍കിയയാള്‍ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ കോടതിക്കും നിഷേധിക്കാനാവില്ല.
ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന നല്‍കിയ രഹസ്യ മൊഴി ഇഡി ആവശ്യപ്പെട്ടെങ്കിലും കസ്റ്റംസിന്റെ എതിര്‍പ്പ് മൂലം കോടതി നല്‍കിയിട്ടില്ല. ആദ്യ ഘട്ടത്തില്‍ രഹസ്യ മൊഴി വിട്ടു നില്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് നിലപാടെടുത്ത കസ്റ്റംസ് പിന്നീട് കോടതിയില്‍ നിലപാട് മാറ്റുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഇഡിയെ ആവശ്യത്തെ എതിര്‍ത്തത്.
കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താന്‍ കോടതിയോട് പറഞ്ഞതെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വപ്ന പറഞ്ഞിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജന്‍സിക്ക് നല്‍കുന്നതിനെ എതിര്‍ക്കുന്ന കസ്റ്റംസ് നിലപാടില്‍ ദുരൂഹതയുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം.










Manna Matrimony.Com
Thalikettu.Com






