ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയില്‍ മികച്ച ജയം നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി. പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയില്‍ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് പ്ലസ് ടു പരീക്ഷാഫലം. 83.87% പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്.
മികച്ച നേട്ടത്തിനായി പ്രവര്‍ത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസ വകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നുതായും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്;
കേരളത്തെ ഉയര്‍ന്ന നിലവാരമുള്ള വിജ്ഞാനസമൂഹമായി വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ നയം, ശരിയായ ദിശയില്‍ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് ഇത്തവണത്തെ പ്ലസ് ടു പരീക്ഷാഫലം. പരീക്ഷയെഴുതിയ മൂന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ 83.87% പേരും ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. കോവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ ഇക്കഴിഞ്ഞ അധ്യയന വര്‍ഷവും നമ്മുടെ മുന്നിലുണ്ടായിരുന്നു.
അവയെ മറികടന്നു കൊണ്ടാണ് ഈ ഉയര്‍ന്ന വിജയമുണ്ടായതെന്നത് പ്രശംസനീയമാണ്. ഈ മികച്ച നേട്ടത്തിനായി പ്രവര്‍ത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസ വകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും ആശംസകള്‍ നേരുന്നു. യോഗ്യത നേടാന്‍ കഴിയാതെ വന്നവര്‍ നിരാശരാകാതെ അടുത്ത പരീക്ഷയില്‍ മുന്നേറാനാവശ്യമായ പരിശ്രമങ്ങള്‍ തുടരണം. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു.










Manna Matrimony.Com
Thalikettu.Com







