കുടുബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. തിരൂരിലെ എഡിഎസ് ആണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്ത്. 45 ഓളം കുടുംബശ്രീ അംഗങ്ങളാണ് തട്ടിപ്പിനിരയായത്.
വായ്പ എടുത്താണ് തട്ടിപ്പ് എഡിഎസ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. വായ്പ തിരിച്ച അടക്കാനുള്ള തുക അംഗങ്ങളില്‍ നിന്ന് കൈയ്പറ്റി തിരിമറി നടത്തുകായിരുന്നു. തട്ടിപ്പിന് ഇരകളായവര്‍ക്ക് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
2016 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ഇരയായ കുടുംബശ്രീ അംഗങ്ങള്‍ പൊലീസിലും കുടുംബശ്രീ ജില്ലാ മിഷനിലും പരാതി നല്‍കിയിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







