കോട്ടയം: ക്രൂരതയ്ക്ക് വിട !! ഇനി ഒരിക്കലും ലൈലാമണി കുടുംബത്തിന് ഭാരമാകില്ല !! അടിമാലി പൊലീസ് സ്റ്റേഷനു സമീപം കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശിനി ലൈലാമണി (56) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരിച്ചത്.
പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരു ഭാഗം തളർന്ന ലൈലാമണി ഇന്നലെ വൈകിട്ട് 4.30ഓടെ യാണ് മരിച്ചത്. ഭർത്താവിനാൽ കാറിൽ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞ മാസം 17നാണു ലൈലാമണിയെ കണ്ടെത്തിയത്. ഇവരുടെ ഒപ്പം ഉണ്ടായിരുന്ന മാത്യുവാണു 16നു കാറിൽ ഉപേക്ഷിച്ചു പോയത് എന്നാണു ലൈലാമണി പൊലീസിനോട് പറഞ്ഞത്.
അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കട്ടപ്പനയിൽ ഇരട്ടയാറിൽ താമസിക്കുന്ന മകന്റെ അടുക്കലേക്ക് പോകും വഴിയാണ് ഇവരെ പൊലീസ് സ്റ്റേഷന് സമീപം മാത്യു ഉപേക്ഷിച്ചത്. 18ന് മകൻ മഞ്ജിത് എത്തിയാണ് ലൈലാമണിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. മാത്യുവിനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കാറിൽ അവശനിലയിലായിരുന്ന ലൈലാമണിയെ ഓട്ടോ ഡ്രൈവറാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു. രണ്ട് ദിവസമാണ് ജലപാനം പോലും ഇല്ലാതെ ഇവർകാറിൽ കഴിഞ്ഞത്. കാർ രണ്ട് ദിവസമായി ഒരേ സ്ഥലത്ത് തന്നെ കിടക്കുന്നത് കണ്ടാണ് ഓട്ടോ ഡ്രൈവർ കാർ പരിശോധിച്ചത്. തുടർന്ന് പൊലീസ് എത്തി കാർ തുറന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു..
കട്ടപ്പനയിലുള്ള മകന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഭർത്താവ് മാത്യു മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയി. പിന്നീട് തിരിച്ചു വന്നില്ലെന്നാണ് ലൈലാമണിയുടെ മൊഴി. മനപ്പൂർവ്വം ഇയാൾ ലൈലാമണിയെ ഉപേക്ഷിച്ചു കളഞ്ഞെന്നാണ് പോലീസിന്റെ നിഗമനം. വിവരം അറിഞ്ഞു മകൻ എത്തിയാണ് ഇവർക്ക് ഹോസ്പിറ്റലിൽ ചികിത്സ നൽകിയത്.










Manna Matrimony.Com
Thalikettu.Com







