കുവൈറ്റ്: ഹരിപ്പാട് പ്രവാസി അസ്സോസ്സിയേഷൻ കുവൈറ്റ് ( HPAK) പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വനിതാവേദി രൂപീകരിച്ചു. പ്രസിഡന്റ് ശ്രീ:അജികുട്ടപ്പന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വനിതാവേദി ഭാരവാഹികൾ ആയി സുവി അജിത് (കൺവീനർ ), സുലേഖ അജി (സെക്രട്ടറി ), ലേഖ പ്രദീപ് (ട്രെഷറർ ), തുളസി ജയകൃഷ്ണൻ (ജോയിന്റ് കൺവീനർ ), ഇന്ദുസുരേഷ്(ജോയിന്റ് സെക്രട്ടറി), സീമരജിത് (ജോയിന്റ് ട്രെഷറർ ), ശാരി സജീവ് (എക്സിക്യൂട്ടീവ് അംഗം ) എന്നിവർ ചുമതല ഏറ്റെടുത്തു.
അസ്സോസ്സിയേഷൻ ട്രെഷറർ ബിനു യോഹന്നാൻ, വൈസ് പ്രസിഡന്റ് കലേഷ് ബി പിള്ള എന്നിവരും യോഗത്തിൽ പങ്കെടുത്ത മറ്റ് അംഗങ്ങളും പുതിയ വനിതാവേദികമ്മിറ്റിക്ക് ആശംസകൾ നേർന്നു.
ഫെബ്രുവരി -26ന് നടക്കുന്ന ഹരിഗീത നിലാവ് -2020 നല്ല രീതിയിൽ വിജയിപ്പിക്കുന്നതിന് വനിതാവേദി ഭാരവാഹികളുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു.










Manna Matrimony.Com
Thalikettu.Com






