കോട്ടയം: മാങ്ങാനം എൽ പി സ്കൂളിൽ പ്രവേശനോത്സവം നടത്തി. പ്രവേശനോത്സവത്തോടനുബന്ധിച്ച് കുരുന്നുകൾക്ക് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ പുസ്തക വിതരണം നടത്തി. മുന്നേറാം മികവോടെ എന്നതാണ് ഇത്തവണ പ്രവേശനോത്സവ മുദ്രാവാക്യം.
ഇത്തവണ പ്രവേശനോത്സവത്തില്‍ കുട്ടികളെ ഗംഭീര വരവേല്‍പ്പൊരുക്കിയാണ് സ്വീകരിച്ചത്. യൂണിഫോമും മാസ്കും ധരിച്ചെത്തിയ കുട്ടികളെ അദ്ധ്യാപകരും സ്കൂൾ അധികൃതരും ചേർന്ന് വരവേറ്റു. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂളുകള്‍ കുട്ടികളെ വരവേറ്റ് പൂര്‍ണ സജീവമായത്.
വിജയപുരം പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ പി ടി ബിജു ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ജോൺ മത്തായി കശീശ്ശാ അധ്യക്ഷത വഹിച്ചു. മാങ്ങാനം സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീമതി ധനുജ സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
ഹെഡ്മിസ്ട്രസ് ബിന്ദു ടി കുര്യൻ, പി ടി എ പ്രസിഡന്റ് അജീഷ് തോമസ്, ശ്രീ സിബി മോൻ (ജനമൈത്രി പോലീസ്, കോട്ടയം ഈസ്റ്റ് ) എന്നിവർ ആശംസകൾ അറിയിച്ചു.
12,869 സ്കൂളുകളിലായി നാല് ലക്ഷത്തോളം കുട്ടികളാണ് ഇത്തവണ സംസ്ഥാനത്ത് പുതുതായി എത്തിയത്. വിദ്യാലയങ്ങളിലേക്ക് ആദ്യമായി എത്തുന്ന കുരുന്നുകള്‍ക്ക് നിരവധി പേര് ആശംസകളറിയിച്ച് പ്രവേശനോത്സവത്തിന്റെ ഭാഗമായി.
കോവിഡ് മൂലം മുടങ്ങിക്കിടന്നിരുന്ന കലോത്സവം, കായികമേള, ശാസ്ത്രമേള തുടങ്ങി എല്ലാ പാഠ്യേതര പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുന്നതോടെ വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനങ്ങൾ ഇത്തവണ സംസ്ഥാനത്ത് സജീവമാകും.