സ്‌കൂളിലെത്തുന്ന കുട്ടികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. നാളെ സംസ്ഥാനത്തുട നീളം 12986 സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി പറഞ്ഞു. 42.9 ലക്ഷം വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളിലെത്തും. ഒന്നാം ക്ലാസില്‍ നാല് ലക്ഷത്തോളം കുട്ടികളാണ് എത്തുന്നത്.
പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഗാനം മന്ത്രി പുറത്തിറക്കി. കഴക്കൂട്ടം ഗവണ്‍മെന്റ് സര്‍ക്കാര്‍ സ്‌കൂളില്‍ സംസ്ഥാന തല പ്രവേശനോത്സവം നടക്കുന്നത്. 9.30 മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പി.ടി.എയുടെ ഫണ്ട് പിരിവിന് ഉത്തരവാദിത്വം സ്‌കൂള്‍ പ്രധാനാധ്യാപകനാണെന്നും മന്ത്രി പറഞ്ഞു.
‘ഓരോ രക്ഷകര്‍ത്താവിന്റെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമാണ് ഫണ്ട് വാങ്ങിക്കാന്‍ പാടുള്ളൂ. വിദ്യാര്‍ഥികളോട് വിചേനം കാണിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







