കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. ചെങ്കല്ല് കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ യാത്ര ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശികളായ ശരത്(32), നിജീഷ്(35) എന്നിവരാണ് മരിച്ചത്.
കൊയിലാണ്ടിയില്‍ ഇന്നലെ രാത്രി 12.30ഓടെയാണ് അപകടം. അപകടത്തിനു പിന്നാലെ ശരത്, നിജീഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നു പുലര്‍ച്ചെയോടെയാണ് ഇരുവരും മരിച്ചത്. കാറിലുണ്ടായിരുന്ന സജിത്, ലോറി ഡ്രൈവര്‍ സിദ്ദീഖ് എന്നിവര്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അപകടത്തില്‍ കാര്‍ ഏറെക്കുറെ തകര്‍ന്നിട്ടുണ്ട്. ചെങ്കല്ലോടെ ലോറി റോട്ടിലേക്ക് മറിയുകയും ചെയ്തു. കല്ല് ഇവിടെ നിന്നു മാറ്റാത്തതിനെ തുടര്‍ന്ന് പ്രദേശത്ത് ഏറെനേരം ഗതാഗത തടസം നേരിട്ടു.










Manna Matrimony.Com
Thalikettu.Com







