പിസി ജോര്‍ജിനെതിരെ വീണ്ടും കേസ്. വെണ്ണലയില്‍ നടത്തിയ മതവിദ്വേഷ പ്രസംഗത്തിലാണ് വിണ്ടും കേസെടുത്തത്. പാലാരിവട്ടം പൊലീസ് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തു. 153 A 295 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വെണ്ണലയില്‍ പിസി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസ് സ്വമേധയാ കേസെടുത്തത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പി.സി ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ പിസി ജോര്‍ജിന് മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.
പി.സി. ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യല്‍ ഫാസ്റ്റ് കല്‍സ് മജിസ്ട്രേറ്റ് കോടതി കര്‍ശന ജാമ്യ വ്യവസ്ഥകള്‍ വച്ചിരുന്നു.ഏതെങ്കിലും വേദികളില്‍ അത് ലംഘിക്കപ്പെടുന്നോയെന്നും പൊലീസ് നിരീക്ഷിച്ച വരുന്നതിനിടെയാണ് വെണ്ണലയില്‍ വീണ്ടും പി.സി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്.
ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ഫോര്‍ട്ട് പൊലീസിനും നിലവിലെ പുതിയ കേസില്‍ പാലാരിവട്ടം പൊലീസിനും പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ സാധിക്കും.










Manna Matrimony.Com
Thalikettu.Com







