തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഹൈബി ഈഡന്‍ എം.പിയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമടക്കം നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് ഉമാതോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
എറണാകുളം കലക്ടറേറ്റിലെ വരണാധികാരിക്ക് മുമ്പാകെ 12 മണിയോടെയാണ് പത്രിക സമര്‍പ്പിച്ചത്. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന നടക്കുക. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫ് രാവിലെ 11 മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇരുമുന്നണികളിലെയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ തൃക്കാക്കരയില്‍ പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്.










Manna Matrimony.Com
Thalikettu.Com







