തിരുവനന്തപുരം മുട്ടത്തറയില്‍ ബൈക്ക് ഷോറൂമില്‍ തീപിടിച്ച് അപകടം. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന ഉടന്‍ ഉദ്ഘാടനം ചെയാനിരുന്ന റോയല്‍ ബൈക്ക് റെന്റല്‍ എന്ന ഷോറൂമിലാണ് തീപടര്‍ന്ന് കയറിയത്. അഗ്‌നിശമന സേനയെത്തി തീയണച്ചു.
തീപിടുത്തത്തില്‍ 32 ബൈക്കുകള്‍ കത്തിനശിച്ചെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.










Manna Matrimony.Com
Thalikettu.Com







