എം.സി.റോഡില്‍ ചെങ്ങന്നൂര്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
എരമല്ലൂര്‍ എഴുപുന്ന കറുകപ്പറമ്പില്‍ ഷാജിയുടെ മകന്‍ ഷിനോയി (25), ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.
തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ബത്തേരിക്കു പോകുകയായിരുന്നു ബസ്. കാര്‍ തിരുവനന്തപുരം ഭാഗത്തേക്കും. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.










Manna Matrimony.Com
Thalikettu.Com







