കൊച്ചി: വിജയ് ബാബുവിനെതിരായ പീഡന പരാതിയില്‍ താരസംഘടന അമ്മയും നടപടിയിലേക്ക്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടു. എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് നീക്കാനാണ് നിര്‍ദേശം. വിജയ് ബാബുവിനോട് താരസംഘടന വിശദീകരണം ചോദിച്ചിട്ടുണ്ട്.
‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം നാളെ ചേര്‍ന്നേക്കും. വിജയ് ബാബുവിന്റെ വിശദീകരണം എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ നടപടികളെക്കുറിച്ചും ‘അമ്മ’ നിയമോപദേശം തേടിയിട്ടുണ്ട്.
അതേ സമയം മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. വിദേശത്ത് പോകേണ്ടി വന്നാല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.










Manna Matrimony.Com
Thalikettu.Com







