തഞ്ചാവൂര്‍ കാളിമേട് ക്ഷേത്രത്തില്‍ വൈദ്യുതാഘാതമേറ്റ് 11 മരണം. ക്ഷേത്രത്തില്‍ ചിത്തിര ഉത്സവത്തിന്റെ രഥം എഴുന്നള്ളിപ്പിനിടെയാണ് ദുരന്തം സംഭവിച്ചത്. രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. 10 പേര് സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു വ്യക്തി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്.
94-ാം അപ്പാര് ഗുരുപൂജയ്ക്കായി നിരവധി പേരാണ് ക്ഷേത്രത്തില്‍ എത്തിയിരുന്നത്. നഗര വീഥിയിലൂടെ രഥം വലിക്കുന്ന ചടങ്ങിനിടെ രഥം ലൈന്‍ കമ്പിയില്‍ കുരുങ്ങി ഷോക്കേല്‍ക്കുകയായിരുന്നു. രഥം വലിച്ചിരുന്ന പത്ത് പേര് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വൈദ്യുതാഘാതമേറ്റ് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രഥത്തിന് ചുറ്റും നിരവധി പേരാണ് തടിച്ചു കൂടിയിരുന്നത്. രഥത്തില്‍ വൈദ്യുതാഘാതമേറ്റയുടന് പൊടുന്നനെ തന്നെ ചുറ്റമുണ്ടായിരുന്നവര് അകന്ന് മാറിയതോടെ നിരവധി പേരുടെ ജീവനെടുത്തേക്കാമായിരുന്ന വലിയ ദുരന്തമാണ് തെന്നിമാറിയത്.










Manna Matrimony.Com
Thalikettu.Com






