തൃശ്ശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റെ വിവാഹിതയായി. മുംബൈ ജൂഹുവിലെ ഇസ്‌കോണ്‍ മണ്ഡപം ഹാളിലായിരുന്നു ചടങ്ങുകള്‍. കൊച്ചിയിലെ ഐടി പ്രഫഷണല്‍ മലയാളി അഭിഷേകാണ് വരന്‍. വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കാനായി കേരളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുംബൈയില്‍ എത്തിയിരുന്നു.
കൊച്ചി സ്വദേശികളായ ഗീവര്‍ഗീസിന്റെയും ചിത്ര കൃഷ്ണന്റെയും മകനാണ് അഭിഷേക്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്തിന്റെയും അഞ്ജന ഡോങ്‌റെയുടെയും മകളാണ് ഐശ്വര്യ. 1995ല്‍ ജനിച്ച ഐശ്വര്യ പഠിച്ചതും വളര്‍ന്നതും മുംബൈയിലാണ്.
22ാം വയസ്സില്‍, 2017ലാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്. ആദ്യശ്രമത്തില്‍ തന്നെ 196-ാം റാങ്കു നേടി. തുടര്‍ന്ന് ഐപിഎസ് സ്വീകരിക്കുകയായിരുന്നു. കോവിഡ് കാലത്ത് അര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ ഹൃദയം കൊച്ചിയിലെത്തിക്കാന്‍ നേതൃത്വം നല്‍കിയ സംഭവത്തോടെയാണ് ഐശ്വര്യ ശ്രദ്ധ നേടിയത്. അന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായിരുന്നു ഐശ്വര്യ.
കൊച്ചി ഡിസിപിയായി ചാര്‍ജെടുത്തയുടന്‍ മഫ്ടിയിലെത്തിയ തന്നെ തടഞ്ഞ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിച്ച് ഇവര്‍ വിവാദത്തില്‍ അകപ്പടുകയും ചെയ്തിരുന്നു.










Manna Matrimony.Com
Thalikettu.Com







