അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചികിത്സയ്ക്ക് പണം അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദ് ചെയ്തു. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദ് ചെയ്യുന്നതെന്ന് ജോയിന്റ് സെക്രട്ടറി പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ചികിത്സക്കായി 29,82,039 രൂപ അനുവദിച്ചു എന്നതായിരുന്നു ആദ്യം പുറത്തിറക്കിയ ഉത്തരവ്. ജനുവരി 11 മുതല്‍ 26 വരെയുള്ള കാലയളവിലെ മുഖ്യമന്ത്രിയുടെ മയോ ക്ലിനിക്കിലെ ചികിത്സക്കായാണ് പണം അനുവദിക്കുന്നതെന്നായിരുന്നു ഉത്തരവ്. കഴിഞ്ഞ 30ന് മുഖ്യമന്ത്രി സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പൊതുഭരണം (അക്കൗണ്ട്‌സ്) വിഭാഗം പണം അനുവദിച്ചിരുന്നത്.
ചികിത്സയ്ക്കായി ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരാന്‍ മാര്‍ച്ച് 30ന് മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കിയത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ജനുവരി 15 മുതല്‍ 26 വരെയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്കായി പോയത്. ഭാര്യ കമലക്കും പേഴ്‌സണല്‍ സെക്രട്ടറി സുനീഷിനും ഒപ്പമാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.










Manna Matrimony.Com
Thalikettu.Com







