നിലനില്‍പ്പിന്റെ യുദ്ധത്തില്‍ റഷ്യയ്ക്കെതിരെ യുക്രൈന്‍ വിജയിക്കണമെന്ന് അമേരിക്ക. യുക്രൈന്‍ ജനതയുടെ ജീവിതം നശിപ്പിക്കപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. റഷ്യന്‍ സൈന്യത്തെ കീഴ്പ്പെടുത്താന്‍ യുഎസ് നല്‍കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ യുക്രൈന്‍ സേനയ്ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”എട്ട് വര്‍ഷമായി സ്വന്തം പരമാധികാരത്തിനായി യുക്രൈന് പോരാടേണ്ടി വന്നിട്ടില്ല. പുടിനും റഷ്യന്‍ സൈന്യവും ഈ യുദ്ധം തോല്‍ക്കുന്നത് കാണാന്‍ യു എസ് ആഗ്രഹിക്കുന്നു. സ്വയം പ്രതിരോധിക്കാന്‍ യുക്രൈനെ അനുവദിക്കുന്ന ഉപയോഗപ്രദമായ വിവരങ്ങളും ബുദ്ധിയും തുടര്‍ന്നും നല്‍കും. ഈ റഷ്യന്‍ അധിനിവേശത്തിന് അവസാനം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു” കിര്‍ബി പറഞ്ഞു.
അതേസമയം റഷ്യയ്ക്കെതിരായ ഉപരോധം ലഘൂകരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകളെ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി വിമര്‍ശിച്ചു. ഉപരോധത്തിന്റെ പുതിയ പാക്കേജ് വിലയിരുത്തിക്കൊണ്ട് ഒരു വീഡിയോയിലാണ് യുക്രൈന്‍ നേതാവ് ഇക്കാര്യം പ്രസ്താവിച്ചത്.










Manna Matrimony.Com
Thalikettu.Com







