പാലക്കാട് ഒലവക്കോട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് മരിച്ചത്. 27 വയസായിരുന്നു. ബൈക്ക് കവര്‍ച്ച ആരോപിച്ചായിരുന്നു മര്‍ദനം.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആണ് സംഭവം ഉണ്ടായത്. ഒലവക്കോട് ഐശ്വര്യ നഗര്‍ കോളനിയിലാണ് സംഭവം നടന്നത്. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു യുവാവിനെ ആള്‍ക്കൂട്ടം കയ്യേറ്റം ചെയ്തത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചത് റഫീക്കാണെന്ന് സംശയം തോന്നിയതാണ് റഫീക്കിനെ വളഞ്ഞിട്ട് മര്‍ദിക്കാനുള്ള പ്രകോപനമായത്. ക്രൂരമായി മര്‍ദനമേറ്റ റഫീക്കിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കേസുമായി ബന്ധപ്പെട്ട് പലശ്ശന, ആലത്തൂര്‍, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







