ശക്തമായ മഴയിലും കാറ്റിലും എറണാകുളം അങ്കമാലിയില്‍ നാശനഷ്ടം. പരസ്യ ബോര്‍ഡുകളും മരക്കൊമ്പുകളും റോഡിലേക്ക് വീണു. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ റോഡിലേക്ക് മറിഞ്ഞു വീണ് അങ്കമാലി നഗരത്തില്‍ ഗതാഗത തടസം.
മരങ്ങള്‍ കടപുഴകി വീണു, നിരവധി കടകളുടെ മേല്‍ക്കൂര തകര്‍ന്നു. വീടുകള്‍ക്കും നാശം, വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു. പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച താത്കാലിക വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അതേസമയം സംസ്ഥാനത്തെ അടുത്ത മൂന്ന് മണിക്കൂറില്‍ 12 ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നാല് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്.










Manna Matrimony.Com
Thalikettu.Com







