കോഴിക്കോട് ജാനകിക്കാട് വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങിമരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റജിലാണ് മരിച്ചത്. റജിലിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒഴുക്കില്‍പ്പെട്ട വധുവിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുറ്റ്യാടിപ്പുഴയിലാണ് ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടത്. വിവാഹം കഴിഞ്ഞ് 2 ആഴ്ചയായിരുന്നു. ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിനിടെ കാല്‍ തെന്നി വീണാണ് അപകടമുണ്ടായത്. കഴിഞ്ഞ മാസം 14-ാം തീയതിയായിരുന്നു റജിലിന്റെ വിവാഹം. കുറ്റ്യാടിപ്പുഴയുടെ ഭാഗമായതിനാല്‍ ഇവിടെ ഒഴുക്ക് വളരെ കൂടുതലാണെന്ന് പ്രദേശ വാസികള്‍ പറയുന്നു.










Manna Matrimony.Com
Thalikettu.Com







