ന്യൂഡൽഹി: നിർഭയ കേസ് പ്രതി പവൻ കുമാർ ഗുപ്ത നൽകിയ പുനഃപരിശോധന ഹർജിയും സുപ്രീം കോടതി തള്ളി. ജസ്റ്റീസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷണ്, എ.എസ്. ബൊപ്പണ്ണ എന്നിവർ അടങ്ങിയ ബെഞ്ച് ചേംബറിലാണു റിവ്യൂ ഹർജി പരിഗണിച്ചത്.
കുറ്റകൃത്യം നടന്ന സമയത്തു തനിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണു പവൻ കുമാർ കോടതിയിൽ ഹർജി നൽകിയത്. ഇതേ ആവശ്യമുന്നയിച്ചു നേരത്തെ പവൻ കുമാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജികൾ കോടതി തള്ളിയിരുന്നു. എന്നാൽ വധശിക്ഷ നാളെ നടപ്പാക്കിയേക്കില്ല










Manna Matrimony.Com
Thalikettu.Com






