കനത്ത പ്രതിഷേധത്തിനിടയിലും സംസ്ഥാനത്ത് സില്‍വര്‍ ലൈനിന് വേണ്ടിയുള്ള സര്‍വേ പുരോഗമിക്കുന്നു. പ്രതിഷേധ സാഹചര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ചായിരിക്കും ഇന്ന് കല്ലിടല്‍ നടപടികള്‍ തീരുമാനിക്കുക. ഇന്നലെ കോഴിക്കോട് കല്ലായിയിലും മീഞ്ചന്തയിലും, എറണാകുളം ചോറ്റാനിക്കരയിലും കോട്ടയം നട്ടാശേരിയിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പലയിടത്തും സര്‍വേ കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞു.
സര്‍വേയ്‌ക്കെതിരെ കോട്ടയം നട്ടാശേരിയിലും മലപ്പുറം തിരുനാവായയിലും പ്രതിഷേധം. നട്ടാശേരിയില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധം കണക്കിലെടുത്ത് കോഴിക്കോട്ടും ചോറ്റാനിക്കരയിലും ഇന്ന് സര്‍വേ ഇല്ല.
കനത്ത പ്രതിഷേധത്തിനിടയിലും സംസ്ഥാനത്ത് സില്‍വര്‍ ലൈനിന് വേണ്ടിയുള്ള സര്‍വേ പുരോഗമിക്കുകയാണ്. കോട്ടയം നട്ടാശേരിയില്‍ നാട്ടുകാരെ തടഞ്ഞ് കല്ലിടല്‍ തുടരുകയാണ്. നാട്ടുകാരെയും നഗരസഭാ കൗണ്‍സിലര്‍മാരെയും പൊലീസ് തടഞ്ഞു. ഇന്നലെ നട്ടാശേരിയില്‍ കല്ലിടല്‍ തടസപ്പെട്ടിരുന്നു. പ്രതിഷേധ സാഹചര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ചായിരിക്കും ഇന്ന് കല്ലിടല്‍ നടപടികള്‍ തീരുമാനിക്കുക എന്നാണ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന സര്‍വേ കല്ല് പ്രതിഷേധക്കാര്‍ എടുത്തുമാറ്റി.
പൊലീസ് നടപടിയുണ്ടായ ചങ്ങനാശേരിയില്‍ ഇന്ന് എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം. സിപിഎം നേതാവ് എ. വിജയരാഘവന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. പ്രതിഷേധ സാധ്യതയുണ്ട്. ആടിനെ പട്ടിയാക്കി പേപ്പട്ടിയാക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്ന് എ.കെ.ബാലന്‍ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







