133 യാത്രക്കാരുമായി പോയ ചൈനീസ് യാത്രാ വിമാനം തകര്‍ന്ന് വീണു. കുമിങ്ങില്‍ നിന്ന് ഗ്വാങ്ചൂവിലേക്ക് പോയ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്ന് വീണത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെക്കന്‍ ചൈനയിലെ പര്‍വത നിരകളിലാണ് വിമാനം തകര്‍ന്ന് വീണത്. പ്രാദേശിക സമയം 1.11ന് പുറപ്പെട്ട വിമാനം ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം 2.20ന് തകര്‍ന്ന് വീണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.










Manna Matrimony.Com
Thalikettu.Com







