സില്‍വര്‍ലൈന്‍ പദ്ധതിക്കായി കല്ലിടുന്നത് സമൂഹിക ആഘാത പഠനത്തിനെന്ന് കെറെയില്‍ എം.ഡി. വി. അജിത്ത്. കല്ലിടീല്‍ രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും സാമൂഹികാഘാത പഠനം 3 മാസത്തിനകം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കല്ലിടീല്‍ തടസപ്പെടുത്താന്‍ ശ്രമമുണ്ടായാല്‍ നേരിടേണ്ടത് സര്‍ക്കാരാണ്. കല്ല് പിഴുത സ്ഥലങ്ങളില്‍ വീണ്ടും കല്ലിടും. ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടെന്നും കെറെയില്‍ എംഡി പറഞ്ഞു.
സില്‍വര്‍ലൈനു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരില്‍ നിന്ന് 5 മീറ്റര്‍ വരെ നിര്‍മാണം പാടില്ലെന്നും കെ റയില്‍ എംഡി വ്യക്തമാക്കി. സില്‍വര്‍ലൈന്‍ ബഫര്‍ സോണ്‍ അതിരില്‍ നിന്ന് 10 മീറ്റര്‍ വരെ നിര്‍മാണത്തിന് അനുമതി വേണം. സില്‍വര്‍ലൈന്‍ പാളത്തിന് ഇരുവശത്തും കമ്പിവേലി സ്ഥാപിക്കുമെന്നും കെറെയില്‍ എംഡി വി. അജിത്ത് പറഞ്ഞു.