സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സമരം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാനാകില്ല. സമരം നടത്തേണ്ടവര്‍ക്കു നടത്താം. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. സമരങ്ങളെ നേരിടുന്നതില്‍ സര്‍ക്കാരിനു വ്യക്തമായ നയമുണ്ട്. വെടിവയ്പ് പാടില്ലെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്നു പ്രതിപക്ഷം പറയുന്നതു വെടിവയ്പുണ്ടാകണം എന്ന ഉദ്ദേശ്യത്തോടെയാണ്. അവരുടെ ലക്ഷ്യം രക്തസാക്ഷികളെ സൃഷ്ടിക്കുകയാണ്. അതിവിടെ നടക്കുമെന്നു തോന്നുന്നില്ല. എന്നാല്‍ പൊലീസിനു മാര്‍ഗ തടസ്സമുണ്ടാക്കിയാല്‍ അതു നീക്കം ചെയ്യാന്‍ വേണ്ട നടപടി പൊലീസെടുക്കും.
കുറച്ച് ആളുകള്‍ ഇടപെട്ട് ഒരു പദ്ധതിയും സമ്മതിക്കില്ല എന്നു പറഞ്ഞാല്‍ പിന്നെ സര്‍ക്കാര്‍ എന്തിനാണ്? തടസ്സമുണ്ടാക്കുന്നതു നോക്കി നില്‍ക്കാനാണെങ്കില്‍ ഭരണം ഗവര്‍ണറെ ഏല്‍പിച്ചാല്‍ മതിയല്ലോ. ജനങ്ങള്‍ക്കെതിരെ യുദ്ധ പ്രഖ്യാപനത്തിനില്ല. എന്നാല്‍ സില്‍വര്‍ ലൈനെതിരെ നടക്കുന്നതു രാഷ്ട്രീയ സമരമാണ്. അതിനെ രാഷ്ട്രീയമായി നേരിടും. പ്രശ്‌നം ഇരകളുടേതു മാത്രമാണെങ്കില്‍, ഏതു പ്രശ്‌നവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണ്. കല്ലിട്ട മുഴുവന്‍ സ്ഥലവും ഏറ്റെടുക്കുകയല്ല ചെയ്യുന്നത്. സാമൂഹികാഘാത പഠനം അറിയാന്‍ വേണ്ടി മാത്രമാണു കല്ലിടുന്നത്.
സിപിഎം ചെയ്തിടത്തോളം സമരമൊന്നും കോണ്‍ഗ്രസുകാര്‍ ചെയ്തിട്ടില്ല. സമരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു പ്രകോപനത്തിനുമില്ല. പ്രകോപനം സൃഷ്ടിച്ചു സര്‍ക്കാരിനൊന്നും കിട്ടാനില്ല. സില്‍വര്‍ ലൈനെതിരെ നടക്കുന്നതു സമരമല്ല, സമരാഭാസമാണ്.
സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുക്കുന്നതു വിലക്കുകയും ബിജെപിക്കൊപ്പം സമരം നടത്തുകയുമാണു കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ചെയ്യുന്നത്. ശശി തരൂര്‍, രമേശ് ചെന്നിത്തല, കെ.വി.തോമസ് എന്നിവരെ സെമിനാറുകള്‍ക്കു ക്ഷണിച്ചിരുന്നു. പാര്‍ട്ടിയുടെ വിലക്കുണ്ടെന്നു പറഞ്ഞു മൂന്നുപേരും പിന്‍മാറിയെന്നും കോടിയേരി പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







