കൊച്ചി: കൊച്ചിയിലെ പ്രശസ്ത ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആര്‍ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ മറ്റൊരു ലൈംഗിക പീഡന പരാതി കൂടി. വിദേശ മലയാളിയായ യുവതി കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. വിവാഹത്തിനായി മേക്കപ്പ് ചെയ്യാന്‍ എത്തിയ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പരാതി.
പൊലീസ് ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്നും യുവതി പറയുന്നു. എന്നാല്‍, പരാതി സൈന്‍ഡ് കോപ്പി അല്ലാത്തെ മെയിലുകളില്‍ അയക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ആകില്ലെന്നാണ് പൊലീസിന്റെ പരാതി.
എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ അനീസ് അന്‍സാരിക്കെതിരെ പാലാരിവട്ടം പൊലീസില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കല്യാണ ആവശ്യങ്ങള്‍ക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നു പിടിക്കുകയും ചെയ്‌തെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് കേസ്.
ഒരാഴ്ച മുമ്പാണ് യുവതികള്‍ അനീസ് അന്‍സാരിക്കെതിരെ മീടു പോസ്റ്റ് ഇട്ടിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു നേരത്തെ വിശദമാക്കിയിരുന്നു. ലൈംഗിക പീഡന കേസിന് പിന്നാലെ ഒളിവില്‍ പോയ കൊച്ചിയിലെ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അനീസ് അന്‍സാരിയുടെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







