സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കൂട്ടി. ന്യായവില 10 ശതമാനമാണ് കൂട്ടിയത്. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. അടിസ്ഥാന ഭൂ നികുതി പരിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമിയുടെ ന്യായവിലയുമായി ബന്ധപ്പെട്ട അപാകതകള്‍ പരിശോധിക്കും. ഇതിനായി ഉന്നതതല സമിതിയെ നിയമിക്കും. ഇതോടെ 200 കോടിയുടെ അധിക വരുമാനമാണുണ്ടാവുക.
സംസ്ഥാനത്ത് ഇരുചക്ര മോട്ടോര്‍ വാഹന നികുതി ഒരു ശതമാനം കൂട്ടി. ഇതിലൂടെ 10 കോടി അധിക വരുമാനമാണുണ്ടാവുക. മോട്ടോര്‍ വാഹന നികുതി കുടിശിക അടച്ചു തീര്‍ക്കല്‍ തുടരും. കാരവന്‍ വാഹനങ്ങള്‍ക്ക് നികുതി കുറച്ചു.
സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് സമീപാണ് സയന്‍സ് പാര്‍ക്കുകള്‍ തുടങ്ങുക. പി പി പി മാതൃകയിലാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിനായി സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും.
വിലക്കയറ്റം നേരിടല്‍ സംസ്ഥാനത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി അനുവദിച്ചു.










Manna Matrimony.Com
Thalikettu.Com







