സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരള പ്രമേയത്തിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി സിപിഎം. അടിസ്ഥാന മേഖലയിലും പശ്ചാത്തല വികസനത്തിലുമുള്ള ദൗര്‍ബല്യങ്ങള്‍ തിരുത്തലാണ് രേഖയുടെ ലക്ഷ്യം. വികസന പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടാതിരിക്കാന്‍ ഹാനികരമല്ലാത്ത വായ്പകള്‍ സ്വീകരിക്കേണ്ടി വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഏതെല്ലാം തരം വായ്പകള്‍ സ്വീകരിക്കാം എന്നതില്‍ കൃത്യമായ കാഴ്ചപ്പാടുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നയരേഖ പാര്‍ട്ടിയുടെ പൊതുസമീപനങ്ങള്‍ക്ക് വിരുദ്ധമല്ല. വിമര്‍ശിക്കുന്നത് തുടര്‍ ഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്തവരാണ്. തുടര്‍ഭരണം ലഭിക്കാന്‍ കാരണം വികസന പ്രവര്‍ത്തനങ്ങളാണ് എന്ന് തിരിച്ചറിഞ്ഞവരാണ് തെറ്റായ പ്രചാരണം നടത്തുന്നത്.
പ്രത്യേക മേഖലകളില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കാം എന്ന് പാര്‍ട്ടി പരിപാടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തിയാക്കി അധികാരത്തില്‍ വരുന്ന ഭരണകൂടം പോലും ഇത് പിന്തുടരുമെന്നും കോടിയേരി പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







