യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിക്കാന്‍ ആക്രമണം ശക്തമാക്കി റഷ്യ. താപവൈദ്യുത നിലയത്തിന് സമീപം തുടരെ സ്‌ഫോടനം നടത്തി. തീര നഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും ആക്രമണം കടുപ്പിച്ചു. കീവില്‍ ഉണ്ടെന്നും പ്രതിരോധം തുടരുമെന്നും യുക്രെയ്ന്‍ പ്രസിഡഡന്റ് വൊളോഡിമെര്‍ സെലെന്‍സ്‌കി പറഞ്ഞു. അതേസമയം, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുട്ടിന്‍ രംഗത്തെത്തി.
യുക്രൈനിലെ രണ്ട് ചരക്കുകപ്പലുകള്‍ തകര്‍ത്തു. ഒഡേസ തുറമുഖത്ത് മാള്‍ഡോവ, പാനമ കപ്പലുകള്‍ റഷ്യ തകര്‍ത്തു. താപവൈദ്യുതനിലയം ആക്രമിച്ചു. മെട്രൊ സ്റ്റേഷന്‍ തകര്‍ത്തു. കഴിഞ്ഞ മണിക്കൂറുകളില്‍ നഗരപ്രാന്തങ്ങളില്‍ സ്‌ഫോടന പരമ്പരകളാണ് റിപോര്‍ട്ട് ചെയ്തത്. കീവിലെ താപവൈദ്യുത നിലയം ആക്രമിക്കുകയും സ്‌ഫോടനങ്ങള്‍ നടത്തുകയും ചെയ്തു. അഞ്ച് വലിയ സ്‌ഫോടനങ്ങളാണ് കീവിന്റെ പരിസരത്ത് നടന്നത്. നാലുഭാഗത്തു നിന്നുമായി റഷ്യന്‍ സൈന്യം നഗരം വളഞ്ഞിരിക്കുകയാണ്. സൈന്യം കീവിലേക്ക് ഇരച്ചു കയറുമെന്ന് റഷ്യന്‍ പ്രസിഡന്റ് വല്‍ദ്മിര്‍ പുടിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏത് നിമിഷവും ഒരു കനത്ത വ്യോമക്രമണമുണ്ടാകുമെന്ന ഭീതിയിലാണ് യുക്രൈന്‍ തലസ്ഥാനമായ കീവ്. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ റഷ്യന്‍ സൈന്യം കയരുന്നത് ശക്തമായി ചെറുക്കുകയാണ് യുക്രൈന്‍ സേന. കീവ് വിട്ടെന്ന പ്രചാരണം തള്ളി യുക്രൈന്‍ പ്രസിഡന്റ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചു. നഗരത്തിലുണ്ടെന്നും സ്വാതന്ത്യത്തിനായി പ്രതിരോധം തുടരുമെന്നും വൊളോഡിമെര്‍ സെലെന്‍സ്‌കി പറഞ്ഞു.
കീവിന് പുറമെ തീരനഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും റഷ്യ ആക്രമണം കടുപ്പിച്ചു. മെലിറ്റോപോളില്‍ ആശുപത്രിയും ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ സമ്പൂര്‍ണ കീഴടങ്ങല്‍ പ്രഖ്യാപിക്കാതെ ചര്‍ച്ചയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് റഷ്യ. അതിനിടെ, യുക്രൈന്‍ സൈന്യത്തോട് രാജ്യത്തിന്റെ അധാകാരം പിടിക്കാന്‍ ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് രംഗത്തെത്തി. ജനങ്ങള്‍ക്ക് ആയുധം നല്‍കുന്ന സര്‍ക്കാരിനെ പുറത്താക്കിയാല്‍ ചര്‍ച്ച സുഗമമാകുമെന്നും പുട്ടിന്‍ അറിയിച്ചു.










Manna Matrimony.Com
Thalikettu.Com







