കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ വലിയ ഇളവുകളുമായി യുഎഇ. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിയന്ത്രണം തുടരും. കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. പുതിയ തീരുമാനങ്ങള്‍ മാര്‍ച്ച് ആദ്യം പ്രാബല്യത്തില്‍ വരും.
കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായവരുടെ ക്വാറന്റൈന്‍ ഒഴിവാക്കിയെങ്കിലും പിസിആര്‍ പരിശോധനയുണ്ട്. ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് തവണ പരിശോധന നടത്തണം. കോവിഡ് ബാധിതരുടെ ക്വാറന്റൈനില്‍ മാറ്റമില്ല. മിക്ക എമിറേറ്റുകളിലും 10 ദിവസത്തെ ക്വാെൈറന്റെനാണ് കോവിഡ് രോഗികള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്.
രാജ്യത്തേക്ക് എത്തുന്ന വാക്സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് കയ്യില്‍ കരുതണം. ക്യു ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്.










Manna Matrimony.Com
Thalikettu.Com







