യുക്രെയ്‌നില്‍ റഷ്യ ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍. തലസ്ഥാനമായ കീവിന് സമീപം വെടിവയ്പും സ്‌ഫോടനങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ട്. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് ഉത്തരവിട്ടതോടെയാണ് നടപടികള്‍. സൈനിക നടപടി അനിവാര്യമെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പറഞ്ഞു.
നാറ്റോ വിപുലീകരണത്തിന് യുക്രെയ്‌നെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ല. ബാഹ്യശക്തികള്‍ ഇടപെടരുത്. റഷ്യന്‍ നീക്കത്തിനുനേരെ വിദേശ ശക്തികള്‍ ഇടപെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. സ്വയം പ്രതിരോധത്തിനും ഭീഷണികള്‍ നേരിടാനുമാണ് റഷ്യന്‍ നീക്കമെന്നും പുടിന്‍ വ്യക്തമാക്കി. പ്രതിരോധത്തിന് മുതിരരുതെന്ന്് യുക്രെയ്ന്‍ സൈന്യത്തിന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. ആയുധം താഴെവച്ച് പിന്തിരിയണമെന്ന് യുക്രെയ്ന്‍ സൈന്യത്തോട് പുടിന്‍ ആവശ്യപ്പെട്ടു.
അതേസമയം, റഷ്യയുടേത് നീതികരിക്കാനാത്ത നടപടിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. അമേരിക്കയും നാറ്റോ സഖ്യവും ഉചിത മറുപടി നല്‍കുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. നയതന്ത്ര തലത്തില്‍ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണം.
ഇതിനിടെ യുക്രെയ്ന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യു.എന്‍. രക്ഷാസമിതി വീണ്ടും ചേരുന്നു. സാഹചര്യം കൂടുതല്‍ അപകടകരമായി മാറിയതിനാല്‍ അടിയന്തരമായി വീണ്ടും യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ചേരണമെന്ന് യുക്രെയ്ന്‍ ആവശ്യപ്പെട്ടിരുന്നു.










Manna Matrimony.Com
Thalikettu.Com







