കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ആശ്വാസം. പുനര്‍നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സര്‍വകലാശാല സെനറ്റ് അംഗം നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചത് നേരത്തെ സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. വി.സിയെ പുനര്‍നിയമിച്ച നടപടി ചട്ടപ്രകാരമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയത്.
ആദ്യ നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയടക്കം രൂപീകരിച്ചതിനാല്‍ പുനര്‍നിയമനത്തില്‍ അത്തരം മാനദണ്ഡങ്ങള്‍ വീണ്ടും പാലിക്കേണ്ടതില്ലെന്ന് കോടതി വിലയിരുത്തി. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അപ്പീല്‍. പുതിയ നിയമനമല്ല, മറിച്ച് പുനര്‍നിയമനമാണ് നടന്നതെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.
പുനര്‍നിയമന നടപടി സര്‍വകലാശാലാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും, നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നുമായിരുന്നു അപ്പീലില്‍ ഹര്‍ജിക്കാരുടെ വാദം. വി.സി പുനര്‍നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയുള്‍പ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍. ഉത്തരവ് ശരിവച്ച ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളുകയായിരുന്നു.










Manna Matrimony.Com
Thalikettu.Com







