ഗവര്‍ണര്‍ ആവുന്നതിന് മുമ്പ് സ്വന്തം താല്‍പര്യങ്ങള്‍ക്കായി അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ അലഞ്ഞു തിരിഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്കാവശ്യമില്ലെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന് അപമാനമാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കണ്ട് പഠിക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സംഘപരിവാറും ബി.ജെ.പിയും ചെയ്യേണ്ട പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും നിയമവിരുദ്ധ, ഭരണഘടനാ വിരുദ്ധ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുടെ നിമയവിരുദ്ധ നിയമനവും ലോകായുക്ത വിഷയത്തില്‍ സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതും ചൂണ്ടിക്കാട്ടിയായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം.
നയപ്രഖ്യാപന പ്രസംഗം നടത്തില്ലെന്ന് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഗവര്‍ണര്‍ ഇടപെട്ട് പൊതുഭരണ സെക്രട്ടറിയെ രാജി വെയ്പ്പിച്ചത് സര്‍ക്കാരിന് നാണക്കേടാണ്. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിക്കൊടുക്കുകയാണ്. ഇടനിലക്കാരെ വെച്ച് ഗവര്‍ണറുമായി കോംപ്രമൈസുണ്ടാക്കുകയാണ് പിണറായി സര്‍ക്കാരെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സജീവ രാഷ്ട്രീയത്തില്‍ നിന്നും ഗവര്‍ണര്‍ പദവിയിലേക്ക് എത്തിയതിന്റെ കുഴപ്പമാണ്. രാവിലെയും വൈകിട്ടും വാര്‍ത്താ സമ്മേളനം നടത്തുന്നു. ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയുന്നെന്നും കെ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കും.സംഘടനാ തെരഞ്ഞെടുപ്പിന് സമയക്രമം തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് തെരഞ്ഞെടുപ്പുകള്‍ നടക്കും. മുതിര്‍ന്ന നേതാവും തെരഞ്ഞെടുപ്പ് ചുമതലയുള്ള റിട്ടേണിങ് ഓഫീസറുമായ ജി പരമേശ്വര പറഞ്ഞതനുസരിച്ച് ഞങ്ങള്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







