സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു. 16,012 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 19.99 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,57,327 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
27 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 61,626 ആയി. 43, 087 പേര്‍ രോഗമുക്തരായി. നിലവില്‍ 2,05,410 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്ത് നിന്ന് പുറത്ത് നിന്നും വന്നവരാണ്. 14,685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







