കര്‍ണാടകയില്‍ പ്രീയൂണിവേഴ്സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബുധനാഴ്ച വരെ തുറക്കില്ലെന്ന് സര്‍ക്കാര്‍. തിങ്കളാഴ്ച ചേരുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച തുറക്കുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ സമാധാന യോഗങ്ങള്‍ വിളിക്കണമെന്നും ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഹിജാബ് വിവാദങ്ങളെ തുടര്‍ന്നാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്. സ്‌കൂളുകള്‍ തുറക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു.










Manna Matrimony.Com
Thalikettu.Com






