കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ഇപ്പോൾ ജയിലിൽ തകർപ്പൻ ‘ജോളി’യിലാണ്. ജോളിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനയാണ്. വനിതാ സെല്ലിൽ ആരോടും മിണ്ടാതെ കുനിഞ്ഞിരുന്ന് കരഞ്ഞുകൊണ്ടിരുന്ന ജോളിയല്ല ഇപ്പോഴത്തെ ജോളി. സഹതടവുകാരികളുമായി ഇടപഴകി സംസാരിക്കുന്നു
കോഴിക്കോട് ജില്ലാ ജയിലിൽ 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാൻ ആറ് സെല്ലുകളാണുള്ളത്. 10 കുറ്റവാളികൾ മാത്രമേ ഇപ്പോൾ ഉള്ളൂ. ഇവരെ രണ്ട് സെല്ലുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ സെല്ലിലാണ് ജോളി. അതിൽ ജോളി അടക്കം ആറ് പേർ. ജയിലിൽ എത്തിയ നാളുകളിൽ ആത്മഹത്യാ പ്രവണത കണ്ടതിനെതുടർന്നാണ് കൂടുതൽ പേരുള്ള സെല്ലിലേക്ക് മാറ്റിയത്.
ജയിൽ അധികൃതരുടെ ശാസ്ത്രീയ സമീപനമാണ് ജോളിയിലും മാറ്റം ഉണ്ടാക്കിയത്. ജയിലിൽ കഴിയുന്ന വനിതാ തടവുകാരിൽ ഭൂരിപക്ഷവും സാഹചര്യങ്ങൾ കാരണമാണ് കുറ്റവാളിയാവുന്നത്. കടുത്ത മാനസിക സമ്മർദ്ദത്തിലാവും അവർ. അത് കുറയ്ക്കാൻ രാവിലെ ആറ് മണിക്ക് യോഗ പരിശീലനം നൽകും. വനിതാ വാർഡർമാരാണ് യോഗ പഠിപ്പിക്കുന്നത്. കൗൺസലിംഗും നൽകാറുണ്ട്. അതത് മതാചാരപ്രകാരമുള്ള കൗൺസലിംഗ് തടവുകാരിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാറുണ്ടെന്നാണ് ജയിൽ അധികൃതർ പറയുന്നത്. വനിതകളാണ് കൗൺസലിംഗിന് എത്താറുള്ളത്.
ജയിലിൽ തൊഴിൽ പരിശീലനത്തിന് സംവിധാനം ഉണ്ടെങ്കിലും ജോളിക്ക് പരിശീലനം നൽകാൻ തുടങ്ങിയില്ലെന്നാണ് സൂചന. താമസിയാതെ തൊഴിൽ പരിശീലനവും നൽകിയേക്കും.
ജോളിക്കെതിരെ ശാസ്ത്രീയ രീതിയിൽ തെളിവുകൾ ശേഖരിച്ച് പഴുതുകൾ അടച്ചുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്ന