കടുത്തുരുത്തി: കട ഉടമയ്ക്കു കുത്തേൽക്കാൻ കാരണം അയൽവാസിയുടെ കൂടോത്രമെന്നു സൂചന. കൂടെക്കൂടെ തനിക്ക് രോഗമുണ്ടാകാൻ കാരണം അയൽവാസിയും മരുമകനും കൂടോത്രം ചെയ്യുന്നതിനാലാണെന്ന അന്ധവിശ്വാസമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് അറിയുവാൻ കഴിയുന്നു .
കടുത്തുരുത്തി സ്വദേശി ജോണ്‍ (54) നാണ് കുത്തേറ്റത്. ഇന്നലെ രാത്രി 8.30 ഓടെ കടയുടെ മുന്നിൽവച്ചാണ് ജോണിന് കുത്തേറ്റത്. സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചാമക്കാല സ്വദേശി സൈമണാണ് മുർച്ചയുള്ള ആയുധംകൊണ്ട് ജോണിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൂടോത്രം സംബന്ധിച്ചു ജോണിന്റെ മരുമകനും സൈമണും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജോണിനെ കടയ്ക്ക് മുന്നിൽവച്ച് സൈമണ്‍ ആക്രമിച്ചതെന്ന് കടുത്തുരുത്തി പോലീസ് പറയുന്നു.










Manna Matrimony.Com
Thalikettu.Com







