നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ദിലീപ് എത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ദിലീപ് ചോദ്യം ചെയ്യലിന് എത്തുന്നത്.
രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് അന്വേഷണ സംഘം ദിലീപിനെ ചോദ്യം ചെയ്തത്. ദിലീപിന് പുറമെ, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.
രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനിടെ സംവിധായകന് റാഫിയെയും ദിലീപിന്റെ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനെയും വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ബാലചന്ദ്ര കുമാര്‍ കൈമാറിയ ശബ്ദരേഖ തിരിച്ചറിയുന്നതിനാണ് ഇവരെ വിളിച്ചു വരുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്.










Manna Matrimony.Com
Thalikettu.Com







