ഗൂഢാലോചന കേസില്‍ ആവശ്യമെങ്കില്‍ ദിവസവും രാവിലെ അഞ്ചോ ആറോ മണിക്കൂറോ ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ തയാറാണെന്ന് ദിലീപ്. ജാമ്യത്തിനുള്ള ഉപാധിയായിട്ടാണ് ഇക്കാര്യം മുന്നോട്ടു വച്ചത്. അന്വേഷണത്തിന് കസ്റ്റഡി എന്തിനെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു.
ഗൂഢാലോചന അന്വോഷിക്കുന്നതിന് തടസം നില്‍ക്കില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി നിരീക്ഷണത്തില്‍ തുടരന്വേഷണം വേണം. ദിലീപിനെതിരെ ദൃശ്യങ്ങളുള്‍പ്പെടെ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള വാദത്തിലാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവില്ലെന്നും ചില തെളിവുകള്‍ കോടതിക്ക് കൈമാറാമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. വിചാരണക്കോടതിയെക്കുറിച്ചും പ്രോസിക്യൂഷന്‍ പരാതിപ്പെട്ടു.
കേസില്‍ ദിലീപിനെതിരായ ഗൂഢാലോചന അന്വേഷിക്കുന്നതിന് തടസം നില്‍ക്കില്ലെന്ന് വിചാരണ കോടതി. ചില സൂചനകളും തെളിവുകളും പ്രോസിക്യൂഷന് ലഭിച്ചാല്‍ ഗൂഢാലോചന കുറ്റകരമണെന്ന് കണക്കാക്കാം. കേസില്‍ യഥാര്‍ത്ഥ അന്വേഷണമാണ് നടക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഗൂഢാലോചനാ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
ഗൂഢാലോചന കേസില്‍ ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കില്ലെന്ന കാര്യത്തില്‍ എന്തുറുപ്പാണുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. കൃത്യം ചെയ്തില്ലെങ്കിലും ദിലീപ് ഗൂഡാലോചന നടത്തിയാല്‍ കുറ്റമായി കണക്കാക്കാമെന്നും ദിലീപിനെതിരെയുള്ള സാക്ഷിയുടെ വെളിപ്പെടുത്തല്‍ വളരെ ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ കൈമാറിയ തെളിവുകളില്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ കോടതി പരിശോധിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി ഗൂഢാലോചന നടത്തുന്നത് കുറ്റകരമാണ്. ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്നും കോടതി വിശദീകരിച്ചു. എന്നാല്‍ കോടതി ജാമ്യം നല്‍കിയാല്‍ അന്വേഷണത്തില്‍ ദിലീപിന്റെ ഏതെങ്കിലും ചെറിയ ഇടപെടലുണ്ടായാല്‍ പോലും ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.










Manna Matrimony.Com
Thalikettu.Com







