നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോസ്ഥന്റെ കൈവശമുള്ള പീഡന ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദൃശ്യങ്ങളില്‍ കൃത്രിമം നടത്താന്‍ ഇടയുണ്ടെന്നും അത് കോടതിക്ക് നല്‍കണം എന്നുമാണ് ദിലീപിന്റെ ആവശ്യം.
ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം നടത്തുമെന്ന വാദം നിലനില്‍ക്കില്ലെന്നാണ് ഇതിന് മറുപടിയായി പ്രാസിക്യൂഷന്‍ വാദിച്ചത്. കേസില്‍ തുടര്‍ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് കോടതിക്ക് നല്‍കി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പ്രതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് അവകാശപ്പെടാനാവില്ലെന്നും നല്‍കാന്‍ കഴിയില്ലെന്നുമാണ് പ്രാസിക്യൂഷന്‍ മറുപടി നല്‍കിയത്.










Manna Matrimony.Com
Thalikettu.Com







