പോക്സോ കേസിലെ ഇരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പാലത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടാണ് സംഭവം. ആശുപത്രിയിലെത്തിക്കും മുമ്പെ മരിച്ചിരുന്നു.
ബന്ധുക്കളുള്‍പ്പെടെ ആറ് പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഏഴ് മാസം മുമ്പാണ് പീഡനം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഫറോക്ക്, കൊണ്ടോട്ടി സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്.
നേരത്തെയും കുട്ടി ആത്മഹത്യശ്രമം നടത്തിയിരുന്നു. കുട്ടിക്ക് മതിയായ കൗണ്‍സിലിങ്ങും സംരക്ഷണവും കിട്ടിയില്ലെന്നും ആരോപണമുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.










Manna Matrimony.Com
Thalikettu.Com







