കെഎസ്ആര്‍ടിസിയില്‍ കൊവിഡ് പ്രതിസന്ധിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഒട്ടുമിക്ക ജീവനക്കാരും വാക്സിനേറ്റഡ് ആണ്. കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ക്ക് ഉടന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. തിരക്കൊഴിവാക്കാന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കും. ഒരു സര്‍വീസും മുടക്കില്ല. ബസുകളുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 3437 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇന്നലെ സര്‍വീസ് നടത്തി. 650ല്‍ താഴെ ജീവനക്കാര്‍ക്ക് മാത്രമാണ് കോവിഡ് ബാധയുള്ളത്. മറ്റു പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
തിരക്കൊഴിവാക്കാന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കും. ഡ്രൈവിങ് ടെസ്റ്റ് നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കിയ എറണാകുളം ആര്‍.ടി.ഒയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആര്‍.ടി.ഒ ഓഫീസുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.










Manna Matrimony.Com
Thalikettu.Com







