കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ സ്‌കൂളുകള്‍ അടച്ചു. 9 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളും അടച്ചു. ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ നേരത്തെ അടച്ചിരുന്നു. എന്നാല്‍ ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഓഫ് ലൈനായി തുടരുകയായിരുന്നു. ഈ ക്ലാസുകളാണ് റദ്ദാക്കിയത്. ജനുവരി 31 വരെയാണ് അടച്ചിടാനാണ് ഇപ്പോഴത്തെ തീരുമാനം.
കോവിഡിനൊപ്പം ഒമൈക്രോണ്‍ കേസുകളും സംസ്ഥാനത്ത് രൂക്ഷമാണ്. തമിഴ്‌നാട്ടില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്.
ഇന്നലെ 24,000ത്തോളം പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. അവിടെമാത്രം ഒന്‍പതിനായിരത്തിലധികമാണ് വൈറസ് ബാധിച്ചവരുടെ എണ്ണം. 11 പേര്‍ മരിച്ചു. ഇതുവരെ കോവിഡ് ബാധിച്ച് തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 36,967 ആണ്.










Manna Matrimony.Com
Thalikettu.Com







