കെ റെയില്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ താല്‍ക്കാലികമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുതിയ ഒരു പദ്ധതി വരുമ്പോള്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണ്. അത് മാറ്റേണ്ടത് ഭരിക്കുന്ന സര്‍ക്കാറാണെന്നും കാനം പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നത് പ്രാഥമിക അലൈന്‍മെന്റുകള്‍ മാത്രമാണ്. അതിന് ശേഷമാണ് പാരിസ്ഥിതികാഘാത പഠനം അടക്കമുള്ള വിശദമുള്ള ചര്‍ച്ചകള്‍ ഉണ്ടാവുകയുള്ളൂ. കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷമാണ് നിഷേധാത്മക സമീപനം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







