കൈനകരിയില്‍ ഭാര്യക്ക് വിഷം നല്‍കി ഭര്‍ത്താവ് തൂങ്ങി മരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചനും ലീനാമ്മയുമാണ് മരിച്ചത്. വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. വൃദ്ധ ദമ്പതികള്‍ക്ക് 6 മക്കളുണ്ട്. മക്കളുമായി ഇവര്‍ അകള്‍ച്ചയിലായിരുന്നു.
മാതാപിതാക്കള്‍ ഏറെക്കാലമായി ഒറ്റയ്ക്കാണ് താമസിച്ചു പോന്നിരുന്നത്. ലീനാമ്മ കിടപ്പ് രോഗിയായിരുന്നു. പള്ളിയിലേക്ക് പോയ സമീപവാസികളാണ് അപ്പച്ചനെ വീടിനു സമീപത്തുള്ള വൃക്ഷത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിനകത്ത് ലീനാമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.










Manna Matrimony.Com
Thalikettu.Com







