ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. കൊച്ചി സ്വദേശി ശില്‍പ, കോഴിക്കോട് സ്വദേശി ഫാദില്‍, ആദര്‍ശ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്നലെ രാത്രി പത്തരയോടെ ഇലക്ടോണിക് സിറ്റിക്ക് സമീപം നൈസ് റോഡിലായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന കണ്ടെയ്‌നര്‍ ലോറി ആദ്യം വാഗണര്‍ കാറിലിടിച്ചു. വാഗണര്‍ മുന്നിലുള്ള മറ്റൊരു കാറിലും ഈ കാര്‍ തൊട്ടു മുന്നിലുണ്ടായിരുന്ന ലോറിയിലും ഇടിച്ചാണ് അപകടം ഉണ്ടായത്. വാഗണര്‍ കാറിലുണ്ടായിരുന്ന നാല് പേരും അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മരിച്ചവരില്‍ 2 പേര്‍ സ്തീകളും 2 പേര്‍ പുരുഷന്മാരുമാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, കൊച്ചി സ്വദശി ശില്‍പ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 4 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച വാഗനര്‍ കാര്‍ പാലക്കാട് സ്വദേശി അപര്‍ണയുടെ പേരിലുള്ളതാണ്.










Manna Matrimony.Com
Thalikettu.Com






