മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി ആദര്‍ശ് നാരായണനാണ് മരിച്ചത്.
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് ആദര്‍ശ് ചാടിയത്. ഇടത് കൈ ഞെരമ്പ് മുറിച്ച നിലയിലായിരുന്നു. ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ചാടിയതാകാമെന്നാണ് പൊലീസ് നിഗമനം.
മലപ്പുറം തേഞ്ഞിപ്പാലം സ്വദേശിയാണ് ആദര്‍ശ്. കഴിഞ്ഞ ദിവസമാണ് ആദര്‍ശ് വീട്ടില്‍ നിന്ന് എത്തിയത്. ഇതിനു പിന്നാലെ ആദര്‍ശ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് സഹപാഠികള്‍ പറഞ്ഞു. അത്തോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










Manna Matrimony.Com
Thalikettu.Com







