നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. ആശുപത്രി ജീവനക്കാര്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും ആവശ്യമുള്ളയിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.
കുട്ടിയെ തട്ടിയെടുത്ത നീതുവിന് ഒരു റാക്കറ്റുമായി ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡോക്ടറുടെ വേഷം ധരിച്ചെത്തിയാണ് നീതു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒറ്റനോട്ടത്തില്‍ അവര്‍ ഡോക്ടര്‍ അല്ല എന്ന് സംശയം തോന്നില്ല.
പൊലീസ് സമയോചിതമായി ഇടപെട്ടത് കൊണ്ടാണ് കുഞ്ഞിനെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും വി എന്‍ വാസവന് മാധ്യമങ്ങളോട് പറഞ്ഞു.