ശബരിമല: സംസ്ഥാന സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയ ഹരിവരാസനം അവാർഡ് സംഗീത സംവിധായകൻ ഇളയരാജയ്ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. സന്നിധാനത്ത് വച്ചായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമായിരുന്നു പുരസ്‌കാരം. സന്നിധാനത്ത് എത്തി അവാർഡ് വാങ്ങിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഇളയരാജ പറഞ്ഞു. ദേവസ്വം ബോർഡ് അധികൃതരും ചടങ്ങിൽ പങ്കെടുത്തിരുന്നു.










Manna Matrimony.Com
Thalikettu.Com







