തിരുവനന്തപുരം: കളിയിക്കാവിളയിൽ എസ്എസ്ഐ വിൽസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. വിൽസനെ വെടിവച്ച മുഹമ്മദ് ഷമീം, തൗഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. ഉഡുപ്പി റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇരുവരെയും കർണാടക പൊലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിൽസനെ പ്രതികൾ കളിയിക്കാവിളയിലെ ചെക്പോസ്റ്റിൽവച്ച് വെടിവച്ചു കൊന്നത്.
കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്നു പിടികൂടിയ ഇജാസ് ബാഷയെ ചോദ്യം ചെയ്തപ്പോഴാണു നിർണായക വിവരം ലഭിച്ചത്. മുഹമ്മദ് ഷമീം, തൗഫീഖ് എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബാഷയിൽ നിന്നു ലഭിച്ചു.
കൊലപാതകത്തിന്റെ ആസൂത്രണം കേരളത്തിലാണെന്നാണു സൂചന. സംഭവത്തിൽ ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലർ ഒളിവിലാണ്. നാല് പേരെ റൂറൽ പൊലീസ് ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചു. തമിഴ്നാട് പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളാണു ഗൂഢാലോചന കേരളത്തിൽ നടന്നതായി സൂചിപ്പിക്കുന്നത്.










Manna Matrimony.Com
Thalikettu.Com







